ലത്തീൻ: ഡിസംബർ 20 വെള്ളി, ലൂക്കാ 1: 26-38 എല്ലാം സാധ്യമായ ദൈവം

വി. ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം 26 മുതൽ 38 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. പരിശുദ്ധ മറിയത്തോട് ദൂതൻ ദൈവത്തിന്റെ സന്ദേശം അറിയിക്കുമ്പോൾ ‘ഇതെങ്ങനെ’ എന്ന ചിന്തയാണ് മറിയത്തെ അസ്വസ്ഥതപ്പെടുത്തുന്നത്. എന്നാൽ മാലാഖയുടെ ഉത്തരം, ദൈവത്തിന് എല്ലാം സാധ്യമാണ് എന്നുള്ളതാണ്.

ജീവിതത്തിൽ നാം ധ്യാനിക്കേണ്ടതും ഇതുതന്നെ. അസാധ്യമെന്ന് നാം കരുതുന്നതൊക്കെയും ദൈവത്തിന് സാധ്യമാണെന്ന് ഓർക്കണം. ദൈവത്തിന്റെ സാധ്യതകൾക്കുമുമ്പിൽ നമ്മുടെ ക്ലേശങ്ങളെയും അസ്വസ്ഥതകളയുമെല്ലാം സമർപ്പിക്കാം. സമർപ്പിക്കുന്നവന്റെ മുന്നിൽ ദൈവം കൃപകൾ ചൊരിയും.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.