വി. മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായം ഒന്നു മുതൽ 17 വരെയുള്ള ഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തുവിന്റെ വംശാവലിയെ സൂചിപ്പിക്കുന്ന വചനഭാഗമാണിത്. യഹൂദരെ സംബന്ധിച്ച് വംശാവലി എന്നത് അവരുടെ വംശത്തിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്. വി. മത്തായി സുവിശേഷകൻ ക്രിസ്തുവിന്റെ ഈ വംശാവലിയെ വിശദീകരിക്കുന്നത്, ക്രിസ്തുവിന്റെ ദൈവത്തെയും മനുഷ്യത്വത്തെയും ഉയർത്തിക്കാട്ടാനാണ്. ദൈവപദ്ധതിയുടെ പൂർത്തീകരണമാണ് ക്രിസ്തു എന്ന് വി. മത്തായി സുവിശേഷകൻ ഇവിടെ എടുത്തുകാട്ടുന്നു. ലോകത്തിന്റെ പാപങ്ങളെ നീക്കിക്കളയാൻ കടന്നുവന്നവനാണ് അവനെന്ന് വചനം പറയുന്നു.
നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ പദ്ധതികളെ കാണാനും അവയിൽ അടിയുറച്ചു വിശ്വസിക്കാനും തക്കവിധം നമുക്കായാൽ നമ്മുടെ ജീവിതത്തിലും പുതിയ അർഥതലങ്ങളെ കണ്ടെത്താൻ നമുക്കു സാധിക്കും. സംശയത്തിന്റെ നിഴലിൽ നമ്മുടെ വിശ്വാസങ്ങളെ നാം നോക്കിയാൽ ജീവിതത്തിൽ നിരാശയും വേദനയും മാത്രമായിരിക്കും പ്രതിഫലം. അതുകൊണ്ട് ഈ ക്രിസ്തുമസ് കാലഘട്ടത്തിൽ വിശ്വാസത്തിൽ ആഴപ്പെട്ടു വളരാൻ ശ്രമിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS