വി. ലൂക്കായുടെ സുവിശേഷം 21-ാം അധ്യായം അഞ്ച് മുതൽ 11 വരെയുള്ള തിരുവചനങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തു തന്റെ രണ്ടാം വരവിനെക്കുറിച്ചു പ്രതിപാദിക്കുന്ന വചനഭാഗമാണിത്. പീഡനങ്ങളുടെയും ക്ലേശങ്ങളുടെയും കാലത്ത് എപ്രകാരം സഹനങ്ങളെ ഏറ്റെടുക്കണമെന്ന് ക്രിസ്തു ഇവിടെ പ്രതിപാദിക്കുന്നു.
ക്രിസ്തുവിനെ അനുധാവനം ചെയ്യേണ്ട ജീവിതമാണ് ക്രൈസ്തവജീവിതം. അങ്ങനെയെങ്കിൽ സഹനങ്ങളെ ഏറ്റെടുക്കാനും അവയെ കൃപകളാക്കാനും നമുക്ക് സാധിക്കണം. എങ്കിലേ ക്രിസ്തുവിന്റെ രണ്ടാം വരവിൽ അവിടുത്തെ വലതുഭാഗം സ്വീകരിക്കാനുള്ള യോഗ്യത നമുക്കുണ്ടാകൂ. പീഡനങ്ങളുടെയും ക്ലേശങ്ങളുടെയും കാലത്ത് ക്രിസ്തു എന്നും ഒരു ധ്യാനവിഷയമാകട്ടെ.