ലത്തീൻ: നവംബർ 25 തിങ്കൾ, ലൂക്കാ 21: 1-4 വിധവയുടെ സമർപ്പണം

എന്തു കൊടുത്തു, എത്ര കൊടുത്തു എന്നതിലല്ല എപ്രകാരം കൊടുത്തു എന്നതിലാണ് കാര്യമെന്ന് വിധവയുടെ കാണിക്ക നമ്മെ പഠിപ്പിക്കുന്നു. സമ്പന്നർ പലതും സമർപ്പിച്ചിട്ടും ക്രിസ്തു അതിനെ പ്രശംസിക്കുന്നില്ല. പക്ഷേ, വിധവ സമർപ്പിച്ച വിലകുറഞ്ഞ കൊച്ചുകാശിനെയാണ് ക്രിസ്തു പ്രശംസിക്കുന്നത്. അതായത്, തന്റെ ഇല്ലായ്മയിൽനിന്നും പൂർണ്ണമായി സമർപ്പിച്ച വിധവയുടെ മനസ്സിനെയാണ് ക്രിസ്തു പ്രശംസിക്കുന്നത്.

ജീവിതത്തിൽ ഒത്തിരിയൊന്നും കൊടുക്കാനില്ലാത്തവരായിരിക്കും നമ്മൾ. പക്ഷേ, കൊടുക്കുമ്പോൾ പൂർണ്ണ മനസ്സോടെ, നിറഞ്ഞ പുഞ്ചിരിയോടെ കൊടുക്കാൻ നമുക്കു സാധിക്കണം. അത് മനുഷ്യനായാലും ദൈവത്തിനായാലും. വിധവയുടെ ജീവിതത്തിലെ ഈ സമ്പൂർണ്ണ സമർപ്പണം നമ്മുടെ ജീവിതത്തിലും ഒരു ധ്യാനവിഷയമാകട്ടെ.

ഫാ.  ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.