ലത്തീൻ: നവംബർ 19 ചൊവ്വ, ലൂക്കാ 19: 1-10 ക്രിസ്തുവും സക്കേവൂസും

വി. ലൂക്കായുടെ സുവിശേഷം 19-ാം അധ്യായം ഒന്നു മുതലുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. സുവിശേഷത്തിൽ മാത്രം കാണുന്ന സക്കേവൂസിന്റെ മാനസാന്തരത്തിന്റെ കഥയാണിത്. പലവിധത്തിലാണ് നമ്മൾ വിശ്വാസം കണ്ടുമുട്ടുന്നത്. സാധാരണ വിശ്വാസവും അസാധാരണ വിശ്വാസവുമുള്ള വ്യക്തിത്വങ്ങളെ വിശുദ്ധ വചനത്തിലും ജീവിതത്തിലും നമ്മൾ കണ്ടുമുട്ടാറുണ്ട്. സാധാരണ ഒരു വിശ്വാസത്തിൽനിന്നും അസാധാരണമായ വിശ്വാസത്തിലേക്കു കടക്കുന്ന സക്കേവൂസിന്റെ കഥ ഓരോ ക്രൈസ്തവനും ഒരു പാഠമാണ്.

ക്രൈസ്തവരായ നാമെല്ലാവരും ഒരിക്കലെങ്കിലും ദൈവത്തെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ, അതിനായി നാം ആത്മീയമായി എത്രമാത്രം അധ്വാനിക്കുന്നു എന്നുകൂടി ഒന്ന് ആത്മശോധന ചെയ്യണം. ക്രിസ്തുവിനെ കാണാനുള്ള അതിയായ ആഗ്രഹം സക്കേവൂസിനെ ചെന്നെത്തിക്കുന്നത്  അതിസാഹസികതയിലേക്കാണ്. ജീവിതത്തിൽ ആത്മീയമായ ചില പുരോഗമനങ്ങൾക്ക് അതിസാഹസികമായ ചില ത്യാഗങ്ങൾ അനിവാര്യമാണ്. അതാണ് സക്കേവൂസിനെ ക്രിസ്തുവിലേക്ക് എത്തിച്ചതും. നാഥാ, സക്കേവൂസിനെപ്പോലെ നിന്നോട് ഒട്ടിനിൽക്കാൻ എന്നെ സഹായിക്കണെ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.