ലത്തീൻ: നവംബർ 07 വ്യാഴം, ലൂക്കാ 15: 1-10 സന്തോഷം

വി. ലൂക്കായുടെ സുവിശേഷം 15-ാം അധ്യായം ഒന്നു മുതൽ 10 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ഒരോ ക്രിസ്ത്യാനിയുടെയും സന്തോഷത്തിന്റെ കാരണം ക്രിസ്തുവാണ്. അതു തന്നെയാണ് വചനം പറയുന്നതും – “തന്റെ ഏകജാതനെ നല്കാൻ തക്കവിധം ഈ ലോകത്തെ അത്രയധികമായി സ്നേഹിച്ച പിതാവ്.” ഇതിനു കാരണം, ആരും നഷ്ടപ്പെടരുതെന്ന ദൈവത്തിന്റെ അതിയായ ആഗ്രഹമാണ്. ധൂർത്തപുത്രന്റെ ഉപമയും കാണാതായ ആടിന്റെയും നാണയത്തിന്റെയും ഉപമകളുമെല്ലാം എടുത്തുകാണിക്കുന്നത് മനുഷ്യരോടുള്ള ദൈവത്തിന്റെ ഈ പ്രത്യേകസ്നേഹത്തെയാണ്.

ഫ്രാൻസിസ് പാപ്പ ഇക്കാലയളവിൽ പറഞ്ഞത് ഇപ്രകാരമാണ്: “ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും ക്ഷീണിതനാവില്ല” എന്ന്. അതുപോലെ, സ്നേഹിക്കുന്നതിലും ഒരിക്കലും മതിവരാത്തവനാണ് ദൈവം. നാളുകൾ ഏറെയായിട്ടും ക്രിസ്തുവിന്റെ സ്നേഹം ഒരിക്കലും കുറയില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് പരിശുദ്ധ കുർബാന. ആ സ്നേഹത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല; സംഭവിക്കുകയുമില്ല. അതുതന്നെയാവട്ടെ ദൈവത്തിൽ സന്തോഷിക്കാനുള്ള മനുഷ്യന്റെ കാരണവും.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.