ലത്തീൻ: ജൂലൈ 03 ബുധൻ, യോഹ. 20: 24-29 വി. തോമസ് അപ്പസ്തോലൻ

ഇന്ന് തിരുസഭ അപ്പസ്തോലനായ വി. തോമസിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. വി. യോഹന്നാൻ സുവിശേഷകൻമാത്രം പ്രതിപാദിക്കുന്ന ഇന്നത്തെ വചനഭാഗം നമ്മുടെയെല്ലാം വിശ്വാസജീവിതത്തെ ആത്മശോധന ചെയ്യാൻ ഏറെ സഹായകമാണ്. മറ്റുള്ളവർവഴി അറിയുന്ന ക്രിസ്തുവിനെക്കാളുപരി തന്റെ ഗുരുവായ ക്രിസ്തുവിനെ നേരിട്ട് അനുഭവിച്ചറിയാൻ ഇഷ്ടപ്പെടുന്ന ഒരു തോമസ് അപ്പസ്തോലനെ വചനഭാഗം നമുക്കുമുമ്പിൽ കാണിച്ചുതരുന്നു. എന്നാൽ ക്രിസ്തുവിനെ തന്റെ സ്പർശനത്തിലൂടെ അവൻ അനുഭവിച്ചപ്പോൾ പിന്നീട് ക്രിസ്തുവിന് സാക്ഷ്യം നൽകാനും അവൻ മടികാട്ടിയില്ല.

ഒരു ക്രൈസ്തവൻ എന്ന നിലയിൽ പരിശുദ്ധ കുർബാനയിലൂടെ അനുദിനം ക്രിസ്തുവിനെ തൊട്ടനുഭവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് നാം. എന്നാൽ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനു സാക്ഷ്യം നൽകാൻ തോമസ് അപ്പസ്തോലനെപ്പോലെ നമുക്കാകുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യാം. ക്രിസ്തുവിനു സാക്ഷ്യം നൽകാൻ വിളിക്കപ്പെട്ടവരാണ് ഓരോ ക്രൈസ്തവനെന്നും ഈ അപ്പസ്തോലൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.