ലത്തീൻ: ജൂൺ 27 വ്യാഴം, മത്തായി 7: 21-29 വിജയരഹസ്യം

വി. മത്തായിയുടെ സുവിശേഷം ഏഴാം അധ്യായം 21 മുതൽ 29 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തുവിന്റെ, മലമുകളിലെ പ്രസംഗത്തിന്റെ അവസാനഭാഗങ്ങളാണ് നാം ഇവിടെ കാണുന്നത്. “കർത്താവേ, കർത്താവേ എന്ന് എന്നെ വിളിച്ചപേക്ഷിക്കുന്നവനും കർത്താവിന്റെ നാമത്തെ പ്രഘോഷിക്കുന്നവനുമല്ല, മറിച്ച് ദൈവഹിതത്തിനൊത്തു ജീവിക്കുന്നവനാണ് എപ്പോഴും സ്വർഗരാജ്യത്തിന് അവകാശിയാവുക എന്ന് ക്രിസ്തു ഇന്നത്തെ വചനത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുകയാണ്. വചനം പ്രഘോഷിക്കുകയും അവ പഠിപ്പിക്കുകയും ചെയ്യുന്നവർ മാത്രമാകാതെ അവ ജീവിക്കുന്നവരുമാകാൻ ക്രിസ്തു നമ്മോട് ആഹ്വാനം ചെയ്യുന്നു.

ഇന്ന് നാം ജീവിക്കുന്ന വിശ്വാസം ഒരുപാട് പ്രതികൂലസാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജീവിതപ്രതിസന്ധികൾ വരുമ്പോൾ അവയിൽനിന്ന് ഒളിച്ചോടുകയല്ല, മറിച്ച് അവയെ ചെറുക്കാൻ ശക്തിയുള്ളവരാവുക എന്നതാണ് കൂടുതൽ അഭികാമ്യം. ക്രിസ്തു പറയുന്നതുപോലെ, വിശ്വാസജീവിതത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ദൈവവചനത്തിന്റെ ആയുധങ്ങൾ ധരിച്ച് നല്ല ക്രൈസ്തവരായി ഈ കാലഘട്ടത്തിൽ നമുക്കു ജീവിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.