
ഓരോ മരണത്തിലും ജീവനും ജീവിതവുമുണ്ട് എന്ന് നമുക്ക് ഉറപ്പു നല്‍കുകയാണ് ഈ ഈസ്റ്റര്‍ ദിനം. മരണമല്ല മനുഷ്യന്റെ ജീവിതത്തിന്റെ അവസാനം എന്ന ബോധ്യം ഈ ദിനം നമ്മില്‍ കൂടുതലായി നിറയ്ക്കട്ടെ. സൗഹൃദങ്ങളുടെ മരണത്തിലും, ആരോഗ്യത്തിന്റെ മരണത്തിലും, സമ്പത്തിന്റെ മരണത്തിലും, പ്രിയപ്പെട്ടവരുടെ മരണത്തിലും, ഒരു ജീവന്‍ – ഉയിര്‍പ്പ് മറഞ്ഞിരിപ്പുണ്ട്. അത് കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ വ്യത്യസ്തമാകും.
ചില സൗഹൃദങ്ങളുടെ മരണത്തിലായിരിക്കാം ദൈവവുമായുള്ള പുതുജീവന്‍ ആരംഭിക്കുന്നത്. ചിലപ്പോള്‍ സമ്പത്തിലുള്ള മരണത്തിലായിരിക്കും ക്രിസ്തുവിലുള്ള പുതുജീവന്‍ സംഭവിക്കുന്നത്. ശാരീരികമരണം നിത്യജീവനു തുടക്കം കുറിക്കും. ഈ വിശ്വാസത്തില്‍ ഏറ്റവുമധികം ആഴപ്പെടാന്‍ നമ്മെ സഹായിക്കുന്ന ദിനമാണ് ഈസ്റ്റര്‍. മനുഷ്യന്റെ പ്രതീക്ഷയുടെ ഏറ്റവും വലതും ശക്തവുമായ അടിത്തറയാണ് ഈസ്റ്റർ. ഏവര്‍ക്കും ഉയിര്‍പ്പ് തിരുനാളിന്റെആശംസകൾ!
ഫാ. ജി. കടൂപ്പാറയില്‍ MCBS