സീറോ മലങ്കര ഏപ്രിൽ 10 വ്യാഴം ലൂക്കാ 17: 11-19 മനുഷ്യരെല്ലാം തുല്യരാണ്

രോഗികളായിരിക്കുമ്പോള്‍ പത്തുപേരുടെയും വിശേഷണം കുഷ്ഠരോഗികള്‍ എന്നാണ്. എന്നാല്‍ സൗഖ്യം കിട്ടിക്കഴിയുമ്പോഴാണ് ഒരാള്‍ സമരിയാക്കാരനും ബാക്കി ഒൻപതുപേര്‍ യൂദരുമാണെന്ന് നാമറിയുന്നത്.

കഷ്ടപ്പാടിലും രോഗത്തിലും മനുഷ്യരെല്ലാം തുല്യരാണ് – ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവര്‍. എന്നാല്‍ സുഖത്തിന്റെയും സമ്പന്നതയുടെയും നാളുകളിലാണ് പരസ്പരം ചേരിതിരിവുകളുണ്ടാകുന്നത്; യേശുവില്‍ നിന്നും അകലാനുളള അപകടകരമായ സാധ്യതയും അപ്പോഴാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.