നൈജീരിയയിലെ ബാപ്റ്റിസ്റ്റ് ദൈവാലയത്തിൽ നടന്ന അക്രമത്തെയും തട്ടിക്കൊണ്ടു പോകലിനെയും വിമർശിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവ നേതാക്കൾ. രാജ്യത്തെ പരിതാപകരമായ സുരക്ഷിതാവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഏപ്രിൽ 25 -ന് രാവിലെ ഒൻപതു മണിയോടെ മണിനിയിലെ ഹസ്കെ ബാപ്റ്റിസ്റ്റ് ചർച്ചിൽ ആയുധധാരികൾ ആക്രമണം നടത്തുകയും ഒരാളെ കൊലപ്പെടുത്തുകയും മറ്റു നാലുപേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു.
“ദൈവത്തെ ആരാധിക്കുവാനും പ്രാർത്ഥിക്കുവാനും മാത്രം വന്ന നിരപരാധികളായ വിശ്വാസികളാണ് ആക്രമിക്കപ്പെട്ടത്. ആരാധനയ്ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു രാജ്യത്താണ് ഇത് സംഭവിക്കുന്നത്. പക്ഷേ, ഈ അവകാശം സംരക്ഷിക്കപ്പെടുന്നില്ല എന്നുള്ളതിന്റെ വലിയ തെളിവാണിതൊക്കെ” – നൈജീരിയൻ ക്രിസ്ത്യൻ അസോസിയേഷൻ നേതാക്കൾ പറഞ്ഞു. തീവ്രവാദികൾ പൗരന്മാരേക്കാൾ കൂടുതൽ സ്വതന്ത്രരും സുരക്ഷിതരുമായിട്ടാണ് കാണപ്പെടുന്നത്. ഇത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്. വാസ്തവത്തിൽ ജനങ്ങളുടെയും അവരുടെ സുരക്ഷയെയും കുറിച്ച് ഉറപ്പ് നൽകുവാൻ സർക്കാരിന് കഴിയുന്നില്ലെന്നും അവർ വിമർശിച്ചു.
തൊഴിൽ നൽകുന്നതിനും തീവ്രവാദ സംഘങ്ങളിൽ ചേരുന്നതിൽ നിന്നും യുവാക്കളെ നിരുത്സാഹപ്പെടുത്തുന്നതുമായ ഏതെങ്കിലും തരത്തിലുള്ള ഘടനാപരമായ സമീപനം ഉണ്ടായിരിക്കണം. ഈ പ്രക്രിയയുടെ ചുമതല ഏറ്റെടുക്കുന്നതിന് സംഘർഷത്തിലുള്ള കക്ഷികളും സർക്കാരിതര സംഘടനകളും സ്വകാര്യ കമ്പനികളും വ്യക്തികളും തമ്മിലുള്ള സംഭാഷണത്തിനും അനുരഞ്ജനത്തിനുമുള്ള ഒരു സാഹചര്യം സൃഷ്ടിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ആക്രമണങ്ങളിൽ നിന്ന് രക്ഷപെട്ടവർക്ക് സർക്കാരിലേക്കുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യണ്ടത് എന്നും അവർ കൂട്ടിച്ചേർത്തു.