
ഏഴ് കുട്ടികളുടെ പിതാവും നാഷണല്‍ ഫുട്ബോള്‍ ലീഗ് ചാമ്പ്യനുമായ ബെഞ്ചമിൻ വാട്സനും ഭാര്യ കിർസ്റ്റൺ വാട്സനും ഈ മാതൃദിനത്തില്‍ തങ്ങളുടെ കുടുംബജീവിതത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ്. 11, 10, 8, 7, 4 എന്നീ പ്രായത്തിലുള്ള അഞ്ചു മക്കളും ഒരു വയസുള്ള ഇരട്ടക്കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. ഈ ലോകത്തിലെ തങ്ങളുടെ ഏറ്റവും വലിയ സന്തോഷവും ഏറ്റവും വലിയ അനുഗ്രഹവും തങ്ങളുടെ മക്കളാണെന്നു ഏറെ അഭിമാനത്തോടെ തന്നെ ഈ മാതാപിതാക്കള്‍ പറയുന്നു.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സംഭവം 2018 -ല്‍ വെറും നാലുമാസത്തെ ഇടവേളകളിലായി രണ്ട് മക്കള്‍ ജനിക്കുന്നതിന് മുന്‍പേ മരിച്ചു പോയതാണ്. ഏഴു കുട്ടികളുള്ള അമ്മയെന്ന നിലയിൽ, ഞാൻ ഇപ്പോഴും മാതൃദിനത്തിൽ കരയുന്നു. കാരണം സ്വർഗത്തില്‍ ഞാൻ ഒരിക്കലും കണ്ടുമുട്ടാത്ത രണ്ട് പേരുണ്ട്. അതോടൊപ്പം അമ്മമാരാകാന്‍ ആഗ്രഹിച്ചിട്ടും സാധിക്കാത്തവരെയും ഈ ദിനം ഓര്‍ക്കുന്നു.” ഒരു അമ്മയുടെ വേദനയോടെ കിർസ്റ്റൺ പറയുന്നു.
കുഞ്ഞുങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ഇല്ലാതായെങ്കിലും ദൈവം നല്ലവനാണെന്ന് തിരിച്ചറിയുന്നുവെന്നും ആ ദിവസങ്ങളില്‍ ഞാന്‍ അവിടുത്തെ കരങ്ങളില്‍ മുറുകെ പിടിച്ചിരുന്നുവെന്നും ഏറെ വിശ്വാസത്തോടെ കിർസ്റ്റൺ കൂട്ടിച്ചേര്‍ത്തു. പ്രാര്‍ഥിക്കുമ്പോള്‍ ദൈവം അത് ശ്രവിചില്ലെന്ന് പരാതിപ്പെടാതെ അവിടുത്തെ സമയത്തിനായി കാത്തിരിക്കാനും ഈ മാതാപിതാക്കള്‍ ആഹ്വാനം ചെയ്യുന്നു.
ഓരോ അമ്മമാരും വീട്ടിലെ പാഠശാലകള്‍ ആണ്. കുട്ടികള്‍ക്ക് ദൈവത്തോടുള്ള ബന്ധം ആരംഭിക്കുന്നത് അവരുടെ മാതാപിതാക്കളുമായുള്ള ബന്ധത്തില്‍ നിന്നുമാണ്. ഏഴ് മക്കളോടോപ്പമുള്ള ജീവിതം തിരക്കേറിയതായിരിക്കാം. എങ്കിലും ദൈവത്തോടൊപ്പം ആയിരിക്കുന്ന അനുഭവം പ്രധാനംചെയ്യുമെന്നും തന്റെ അനുഭവത്തിലൂടെ കിർസ്റ്റൺ ഓര്‍മ്മിപ്പിക്കുന്നു.
ബെൻ – കിർസ്റ്റൺ വാട്സൺ ദമ്പതികള്‍ വിവാഹിതരായിട്ട് 15 വർഷമായി. ഇവർ പ്രോ-ലൈഫ് സമൂഹത്തിലെ സജീവ അംഗങ്ങളാണ്. കുഞ്ഞിനെ വേണോ, വേണ്ടയോ എന്ന് തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടുന്ന അമ്മമാർക്ക്, കിർസ്റ്റൺ വാട്സൺ ഒരു വലിയ മാതൃകയാണ്. ഒരു കുട്ടിയെ ലോകത്തിലേക്ക് കൊണ്ടുവരാൻ ദൈവം അവരെ തിരഞ്ഞെടുത്തുവെന്ന് അവള് സദാ പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങളില്‍ ഓര്മ്മപ്പെടുത്താരുണ്ട്.
മാതാപിതാക്കളെന്ന നിലയിൽ, ബെഞ്ചമിൻ വാട്സനും ഭാര്യ കിർസ്റ്റനും തങ്ങളുടെ മക്കൾക്കായി ചൊല്ലുന്ന ഒരു പ്രാർത്ഥനയുണ്ട്, അതിപ്രകാരമാണ്: “ഞങ്ങളുടെ മക്കള്‍ യേശുവിനെ അറിയുകയും സ്നേഹിക്കുകയും, നീതിയിൽ നടക്കുകയും, ദൈവം ആവശ്യപ്പെടുന്നതെന്തും അനുസരിക്കുകയും വേണം.” ഈ ആധുനിക ലോകത്തില്‍ ഈ മാതാപിതാക്കള്‍ വലിയ മാതൃകകളാണ്.
വിവര്‍ത്തനം: സി. സൗമ്യ DSHJ