
ത്രിത്വത്തെ കലയിൽ അവതരിപ്പിക്കുക എന്നത് ക്ലേശകരമായ കാര്യം തന്നെയാണ്. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ശിലയായ പരിശുദ്ധ ത്രിത്വത്തെ തങ്ങളുടെ രചനകളിലൂടെ വിശ്വാസികൾക്ക് മനസ്സിലാകുന്ന രീതിയിൽ, വിശ്വാസം ഹനിക്കാതെ ചിത്രീകരിക്കുക എന്നത് ഒരു വിശ്വാസ പ്രഘോഷണം തന്നെയാണ്. ത്രിത്വത്തെക്കുറിച്ചുള്ള ചിത്രങ്ങൾക്കു പുറമേ നൂറ്റാണ്ടുകളായി കാലകാരന്മാർ പരിശുദ്ധ ത്രിത്വത്തെ സൂചിപ്പിക്കാൻ നിരവധി പ്രതീകങ്ങൾ ഉപയോഗിച്ചു വരുന്നു. അവയിൽ പുരാതനമായ അഞ്ചെണ്ണമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
1. ത്രിത്വ കെട്ട്(Trinity Knot)
ഇതിനെ ചിലപ്പോൾ ത്രികെത്രാ (triquetra) എന്നു വിശേഷിപ്പിക്കാറുണ്ട്. പരസ്പരം ബന്ധിതമായിരിക്കുന്ന ഇലയുടെ ആകൃതിയിലുള്ള പോലുള്ള മൂന്നു രൂപങ്ങൾ, അവയക്കു മൂന്നു കോണുകൾ അവയ്ക്കു നടുവിലായി ഒരു വൃത്തം, ഇതു നിത്യ ജീവനെ പ്രതിനിധാനം ചെയ്യുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ ഏറ്റവും ലളിതമായ ആവിഷ്കാരമാണിത്, സെൽറ്റിക് കലാരൂപങ്ങളുമായി (Celtic art) ഈ പ്രതീകത്തിനു ബന്ധമുണ്ട്.
2. ത്രിത്വത്തിന്റെ കവചം (Shield of the Trinity)
പരിശുദ്ധ ത്രിത്വത്തിലെ മൂന്നു ആളുകളും എങ്ങനെ ദൈവമാകുന്നുവെന്നും വ്യതിരിക്തരാണന്നു ഈ പുരാതന പ്രതീകം കാണിച്ചുതരുന്നു.
3. ട്രെഫോയിൽ ത്രികോണം (Trefoil-Triangle)
ട്രെഫൊയിൽ (Trefoil) എന്നാൽ ഇന്നു ഇലകളുള്ള ചെടി എന്നാണർത്ഥം. ഇതു പല രീതിയിൽ ആവിഷ്ക്കരിക്കാറുണ്ട്, ചിലപ്പോൾ പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകളുടെയും പ്രതീകങ്ങൾ ഓരോ ഭാഗത്തു ഉൾചേർത്തും, അല്ലങ്കിൽ വെറും ത്രികോണമായി മാത്രവും ഇതു ചിത്രീകരിക്കുന്നു.
4. മൂന്നു ഇലകളുള്ള ചെടി (Three-leaf Clover)
വിശുദ്ധ പാട്രിക്കുമായി ബന്ധപ്പെട്ടതാണ് ഈ പ്രതീകം. മൂന്നു ഇലകള്ള ചെടി പരിശുദ്ധ ത്രിത്വത്തെ ഏറ്റവും ലളിതമായ രീതിയിൽ കലയിൽ അവതരിപ്പിക്കുന്നതിനു സഹായകമാണ്.
5. ഫ്ലൂർ -ഡി- ലിസ് ( Fleur-de-lis)
ഈ പ്രതീകം പ്രധാനമായും ഫ്രഞ്ചുകലീനതയും പരിശുദ്ധ കന്യകാമറിയവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഫ്ലൂർ -ഡി- ലിസ് പരിശുദ്ധ ത്രിത്വത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്.
ഫാ. ജെയ്സൺ കുന്നേൽ