![Chalices](https://i0.wp.com/www.lifeday.in/wp-content/uploads/2018/07/Chalices.jpg?resize=696%2C464&ssl=1)
പാപ്പയുടെ പ്രത്യേക കുര്‍ബാനയ്ക്ക് ഒരു മാസം ശേഷിക്കെ, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഡബ്ലിന്‍ രൂപത. വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസിന്റെ യോഗത്തിലാണ് പാപ്പ പങ്കെടുക്കുന്നത്.
സമാപന കുര്‍ബാനയില്‍ പങ്കെടുക്കാനായി 4000 ദിവ്യകാരുണ്യ ശുശ്രൂഷകരെ ഡബ്ലിന്‍ അതിരൂപത ക്ഷണിച്ചു. ഓഗസ്റ്റ് 26 നു ഫിനിക്‌സ് പാര്‍ക്കില്‍ നടക്കാന്‍ പോകുന്ന യോഗത്തില്‍ 5,00,000 ആളുകള്‍ പങ്കെടുത്തേക്കുമെന്നു പ്രതീക്ഷിക്കുന്നു. കുര്‍ബാനയില്‍ പങ്കെടുക്കേണ്ട 4000 ദിവ്യകാരുണ്യ ശുശ്രൂഷകരെ ലഭിക്കണമെന്ന് അതിരൂപത ആവശ്യപ്പെട്ടു.