ഗാസയിൽ അവശേഷിക്കുന്നത് 600 ക്രിസ്ത്യാനികൾ മാത്രം; ഓരോ ദിവസവും കഴിയുന്നത് ആക്രമണ ഭീതിയിൽ

യുദ്ധം ആരംഭിച്ചപ്പോൾ ഗാസയിൽ താമസിച്ചിരുന്ന 1,070 ക്രിസ്ത്യാനികളിൽ 600 പേർ മാത്രമാണ് ഇപ്പോഴും അവിടെ അവശേഷിക്കുന്നത്. ഗ്രീക്ക് ഓർത്തഡോക്സ് പള്ളികളിലോ കത്തോലിക്കാ പള്ളിയിലോ ആണ് അവർ അഭയം കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണം, വെള്ളം, ഇന്ധനം, ശീതകാല വസ്ത്രങ്ങൾ എന്നിവയ്ക്കായി പണം അയക്കുന്ന സഭാ അധികാരികളിൽ നിന്നും നിരവധി സംഘടനകളിൽ നിന്നും ലഭിക്കുന്ന സഹായങ്ങളെയാണ് ക്രിസ്ത്യാനികൾ ഇപ്പോൾ ആശ്രയിക്കുന്നത്.

“ഞങ്ങൾ സുരക്ഷിതരല്ല. എല്ലാ ദിവസവും യുദ്ധംമൂലം ദ്രോഹിക്കപ്പെടാനുള്ള സാധ്യത നിലവിലുണ്ട്”- പലസ്തീനിലെ രണ്ട് പ്രദേശങ്ങളിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലെ സെന്റ് പോർഫിറിയസിന്റെ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചിൽ അഭയം കണ്ടെത്തിയ 260 ക്രിസ്ത്യാനികളിൽ ഒരാൾ പറയുന്നു.

കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ യുദ്ധം മുതൽ ഈ വിശ്വാസികൾ പള്ളിയിൽ സുരക്ഷ തേടുന്നവരാണ്.ഗാസയിലെ ക്രിസ്ത്യാനികൾക്ക് സംഭവിക്കുന്നത് അവിടെ താമസിക്കുന്ന എല്ലാ പൗരന്മാർക്കും ബാധകമാണ്. ഇസ്‌ലാമിക തീവ്രവാദത്തെ അനുകൂലിക്കുന്ന, പ്രത്യേകിച്ച് ഇസ്‌ലാമിൽ നിന്ന് പരിവർത്തനം ചെയ്യുന്നവരെ എതിർക്കുന്ന വിവിധ ഗ്രൂപ്പുകളുടെ ആസ്ഥാനമാണ് ഗാസ. ക്രിസ്ത്യാനികൾ എണ്ണത്തിൽ കുറവാണെങ്കിലും ചുറ്റുമുള്ള എല്ലാവരുമായും സമാധാനപരമായി ജീവിക്കാൻ പരമാവധിശ്രമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.