
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്നു, “യേശു തന്‍െറ അമ്മയും താന്‍ സ്നേഹി ച്ചശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്‍െറ മകന്” (യോഹന്നാന് 19 : 26). എങ്ങനെയാണ് മറിയത്തെ അമ്മയായി ക്രൈസ്തവ ജനതയ്ക്ക് ലഭിച്ചതെന്നതിന് ഇതിൽ ഉത്തരമുണ്ട്.
പുതിയ ഹവ്വ എന്ന നിലയിൽ ഈശോയുടെ മാത്രമല്ല മാനവജനതയുടെ മുഴുവൻ അമ്മയായി പരിശുദ്ധ മറിയം തെരഞ്ഞെടുക്കപ്പെട്ടു. ഈശോയിലേക്ക് നാം കൂടുതൽ അടുക്കേണ്ടതിനായി പരിശുദ്ധ അമ്മ എപ്പോഴും നമുക്ക് മാർഗദർശിയും സഹായിയുമായി നിലകൊള്ളുന്നു.
‘True devotion to Mary’ എന്ന തന്റെ പുസ്തകത്തിൽ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട്, പരിശുദ്ധ അമ്മയുടെ സ്നേഹത്തിന്റെ ആഴത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ആത്മീയ മക്കളെ അവൾ എങ്ങനെയാണ് പരിപാലിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
“ലോകത്തുള്ള മുഴുവൻ അമ്മമാരുടെയും സ്നേഹത്തേക്കാൾ അധികമാണ് പരിശുദ്ധ അമ്മയുടെ സ്നേഹം. ഓരോരുത്തരോടും സ്വന്തം അമ്മമാർക്കുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പല മടങ്ങാണ് പരിശുദ്ധ അമ്മയ്ക്ക് നാം ഓരോരുത്തരോടും ഉള്ളത്.
സമുദ്രതാരമായ അമ്മ നമ്മെ എല്ലാവരെയും സുരക്ഷിത തീരങ്ങളിൽ എത്തിക്കും. അപകടങ്ങളിൽ നിന്ന് കാക്കുകയും നിത്യജീവൻ നേടിത്തരികയും ചെയ്യും. സ്വർഗത്തിലേക്കുള്ള വഴി കാട്ടിത്തരാൻ പരിശുദ്ധ അമ്മയെപ്പോലെ മറ്റാരുമില്ല “. വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നു. ഈശോയിൽ എത്തിച്ചേരാനുള്ള ഏറ്റവും നല്ല മാര്‍ഗം പരിശുദ്ധ അമ്മയാണെന്ന് പല വിശുദ്ധരും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.