
ഫ്രാൻസീസ് പാപ്പാ കുമ്പസാരമെന്ന കൂദാശയെ ദൈവകാരുണ്യവുമായുള്ള കണ്ടുമുട്ടലിന്റെ പ്രഥമ മാർഗ്ഗമായി പഠിപ്പിക്കുന്നു. ഇറ്റലിയിലെ ഗുബിയോയിൽ(Gubbio) നടക്കുന്ന ദേശീയ ആരാധനക്രമ ആഴ്ചയോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു, ഫ്രാൻസീസ് പാപ്പാ.
കുമ്പസാരത്തിൽ “വീണ്ടും സൃഷ്ടിക്കുന്ന ദൈവകാരുണ്യവുമായുള്ള പൂർണ്ണ സമാഗമത്തിന് അവസരമുണ്ട്. അനുരജ്ഞനപ്പെട്ടും, അനുരജ്ഞനം കൊടുത്തും സവിശേഷത്തിൻെറ നല്ല ജീവിതം പ്രഘോഷിക്കുന്ന പുതിയ സ്ത്രീ പുരുഷന്മാർ ഈ കൂദാശയിൽ നിന്നു വീണ്ടും പിറവിയെടുക്കുന്നു”.
ഈ വർഷത്തെ ദേശീയ ആരാധനക്രമ ആഴ്ചയുംടെ വിഷയം “ആരാധനക്രമം ദൈവകാരുണ്യത്തിന്റെ ഇടം” എന്നതാണ്. ഫ്രാൻസീസ് പാപ്പായുടെ അഭിപ്രായത്തിൽ “എല്ലാ ആരാധനക്രമങ്ങളും ദൈവകാരുണ്യം കണ്ടുമുട്ടുകയും സ്വീകരിക്കുകയും ചെയ്യുന്ന വേദികളാണ്, അനുരജ്ഞനത്തിന്റെ വലിയ രഹസ്യങ്ങൾ സന്നിഹിതമാക്കുകയും, പ്രലോഷിക്കുകയും, ആഘോഷിക്കുകയും, പകർന്നു കൊടുക്കുകയും ചെയ്യുന്ന ഇടങ്ങൾ. ”
ഓരോ കദാശയും കൂദാശാനുകരണങ്ങളും വിവിധങ്ങളായ ജീവിത സാഹചര്യങ്ങളിൽ ദൈവകാരുണ്യം വെളിപ്പെടുത്തുന്നു .ദൈവകാരുണ്യം പ്രത്യേകമായ രീതിയിൽ അനുരജ്ഞന കൂദാശയിൽ പ്രകാശിക്കുന്നു. പാപ്പാ കൂട്ടിച്ചേർത്തു.
“നമ്മൾ അനുരജ്ഞനപ്പെട്ടത് അനുരജ്ഞനമാകാനാണ്, പിതാവായ ദൈവത്തിന്റെ കാരുണ്യം, സമാശ്വസിപ്പിക്കുകയും, കൂടെ നിൽക്കുകയും ചെയ്യുന്ന മനോഭാവമായി മാത്രം പരിമിതപ്പെടുത്തരുത്, അതിന് മനുഷ്യനെ നവീകരിക്കാനും, അനുരജ്ഞനത്തിന്റെ ഫലങ്ങൾ മറ്റുള്ളവർക്ക് സംലഭ്യമാക്കാനും ക്ഷണമുണ്ട്”.
ഒരുവന്റെ തെറ്റുകൾ ക്ഷമിച്ചത് അവൻ മറ്റുള്ളവർക്ക് ക്ഷമ നൽകുന്നതിനു വേണ്ടിയാണ്. എതു സാഹചര്യത്തിലും ദൈവകരുണയുടെ സാക്ഷിയാകുന്നതിനാണ്.
“കുമ്പസാരം പിന്നാലെ നടക്കുന്ന സഭയുടെ (Church in outreach) ഒരു പ്രകാശനമാണ് , ഒരു വാതിലു പോലെ, അതു പുനർ പ്രവേശനത്തിനു മാത്രമുള്ളതല്ല മറിച്ച് ലോകത്തിന്റെ അതിർത്തികളിലേക്ക് കരുണയോടെ കടന്നു ചെല്ലാനുള്ള ഉമ്മറപടിയുമാണ് “