23.ക്രിസ്മസ്സും ക്രിസ്തുവും
ദൈവം മനുഷ്യനായി പിറന്നു ..ഇമ്മാനുവേൽ എന്ന നാമം പൂർത്തിയാക്കി പെസഹായിൽ സ്നേഹത്തിന്റെ കല്പന തന്നു അപ്പമായ് മുറിച്ചു വിളമ്പി സ്നേഹിതർക്കു വേണ്ടി കുരിശിൽ ബലിയായി. പ്രതീക്ഷയുടെ അടയാളമായി ഉത്‌ഥാനം ചെയ്തു …
എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞേല്പിച്ചു ….
ഇനിയും ക്രിസ്സ്മസ്സും ക്രിസ്തുവും പെസഹായും … കാൽവരിയും ഉയിർപ്പും സംഭവിക്കേണ്ടിയിരിക്കുന്നു … ഓർമ്മയാചരണം മാത്രമായല്ല
ഞാനും ക്രിസ്തുവായി പുനർജ്ജനിക്കണം …
എന്റെ അടുത്തും അകലെയുമുള്ള ബേത്ലഹേമിനെയും പുൽത്തൊട്ടി ലിനേയും , പിള്ളക്കച്ചയേയും . മുറിയപ്പെടുന്നവരെയും , മുറിച്ചു വിളമ്പുന്നവരെയും .. കുരിശിനെയും .. കുരിശിലേറ്റപ്പെടുന്നവരെയും .. അതിലെ ക്രിസ്തു മുഖങ്ങളെയും തിരിച്ചറിയണം … അപ്പോൾ ക്രിസ്സ്മസ്സ് അനുഭവമാകും.
ദൈവമേ … മറ്റുള്ളവർക്ക് നിന്നെ നല്കാൻ .. മറ്റുള്ളവരിൽ നിന്നെ കാണാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ …