- ആട്ടിടയർ
രക്ഷകന്റെ ജനന വാർത്ത ആദ്യം അറിയുവാൻ ഭാഗ്യം ലഭിച്ചവർ . പേരുകൊണ്ടും പാരമ്പര്യം കൊണ്ടും ഉന്നതങ്ങളിൽ എണ്ണപ്പെടാത്ത ഇവർ തന്നെയാണ് രക്ഷകനെ ആദ്യം ദർശിക്കുന്നതും . ആട്ടിടയർക്കുള്ള പ്രത്യേകത അവർ സാദാജാഗരൂകരാണെന്നുള്ളതാണ് .
ദിവ്യദർശനങ്ങൾ എപ്പോളാണ് നമ്മെ തേടിയെത്തുന്നത് എന്നറിയില്ല.ആത്മാവിൽ സാദാ ഉണർന്നിരിക്കുന്നവരാകണം . സദ്‌വാർത്തകൾ കേൾക്കാനും ദർശനങ്ങൾ കാണാനും.ജീവിതത്തിന്റെ പകലുകളിലോ രാത്രികളിലോ ദൈവദൂതുകൾ ഉണ്ടാകാം.കാതോർത്തിരിക്കുക .. പിൻതുടരുക .
യാദൃശികത്വം ആണോ എന്നറിയില്ല ഭാവിയിൽ നല്ല ഇടയനെന്നും ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന കുഞ്ഞാടെന്നും വിളിക്കപ്പെടുന്നവനെ ആദ്യം ദർശിക്കുന്നത് ആട്ടിടയരാണ് .
ദൈവമേ … ദൈവ ദർശനങ്ങളെ തിരിച്ചറിയുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ