![VATICAN-POPE-CONCLAVE-CARDINALS](https://i0.wp.com/www.lifeday.in/wp-content/uploads/2018/05/CARDINAL-OSWALD-GRACIAS-e1581653687273.jpg?resize=600%2C300&ssl=1)
ഫ്രാൻസിസ് മാർപാപ്പയുടെ ഭാരത സന്ദർശനം വൈകാതെ ഉണ്ടാകുമെന്നു സൂചനകൾ നല്‍കിക്കൊണ്ട് സിബിസിഐ പ്രസിഡന്റും മുംബൈ ആര്‍ച്ച് ബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നടക്കുന്ന ദേശീയ മെത്രാൻ സമിതിയുടെ മുപ്പതിനാലാമതു പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പത്ര സമ്മേളനത്തിലാണ് കർദ്ദിനാൾ ഗ്രേഷ്യസ് ഇക്കാര്യം പ്രസ്താവിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണെന്നും ഭാരത സഭയുടെ ആവശ്യത്തിന് അനുകൂലമായ മനോഭാവമാണ് പ്രധാനമന്ത്രിയുടേതെന്നും അദ്ദേഹം പറഞ്ഞു. പാപ്പയുടെ സന്ദർശനത്തിന് ഒരുക്കമായി ഇരുരാജ്യങ്ങളും തമ്മിൽ പ്രോട്ടോകോൾ നടപടികൾ പൂർത്തീകരിക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.