
‘ഹാപ്പി ക്രിസ്മസ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു
ഇരുപത്തിയഞ്ച് ക്രിസ്മസ് വിചിന്തനങ്ങളുടെ സമാഹാരമായ ‘ഹാപ്പി ക്രിസ്മസ്’ എന്ന പുസ്തകം ഇന്ന് വൈകിട്ട് നാലുമണിക്ക് ആരാധന സഭാ ജനറലേറ്റായ, ആലുവ സെനക്കിളില്‍ വച്ച് ആരാധനാ സഭാ സുപ്പീരിയര്‍ ജനറാള്‍ മദര്‍ ഗ്രേയ്സ് പെരുമ്പനാനി മുന്‍ സുപ്പീരിയര്‍ ജനറാള്‍ സി. റോസ്കേയ്റ്റിനു നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
വിശുദ്ധ ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായം ഒന്നു മുതല്‍ ഇരുപത് വരെയുള്ള വാക്യങ്ങളാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാനം. പുസ്തകത്തിലെ എല്ലാ ആത്മീയ വിചിന്തനങ്ങളും ഈ സുവിശേഷഭാഗത്തിലെ വാക്കുകളെയോ ആശയങ്ങളെയോ കേന്ദ്രമാക്കിയിട്ടുള്ളതാണ്. പ്രമുഖ ആത്മീയ എഴുത്തുകാരനായ ഡോ. ജി. കടൂപ്പാറയില്‍ ആണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.
ഡിസംബറിലെ പൊന്പുലരികള്ക്ക് കൂടുതല്‍ ഉണര്‍വ്വും പകലുകള്‍ക്കു കൂടുതല്‍ വെളിച്ചവും സായംസന്ധ്യകള്ക്ക് കൂടുതല്‍ സുഗന്ധവും രാവുകള്‍ക്ക് കൂടുതല്‍ വിശുദ്ധിയും നല്‍കുന്നതാണ് ഈ പുസ്തകം. അനേകരില്‍ ക്രിസ്മസ് സന്ദേശം എത്തിക്കാന്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം അനുവാചകരുടെ മനസ്സില്‍ നവമായ ക്രിസ്മസ് ചിന്തകള്‍ ഉണര്‍ത്തും എന്ന് തീര്‍ച്ചയാണ്. ക്രിസ്മസ് കാലത്ത് വായിച്ചു ധ്യാനിക്കാനും സമ്മാനമായി നല്‍കാനും ഉപകരിക്കുന്ന പുസ്തകമാണ് ‘ഹാപ്പി ക്രിസ്മസ്’
“ക്രിസ്മസ്- അതൊരു അനുഭവമാണ്. നമ്മോടുകൂടെ വസിക്കാനെത്തിയവനെ ഹൃദയത്തില്‍ പേറുന്നതും സഹജനിലെ ദൈവീകഭാവത്തെ കണ്ടെത്തുന്നതുമായ അനുഭവം. ആരവങ്ങളുടെയും ആര്ഭാടങ്ങളുടെയും വര്‍ണ്ണക്കാഴ്ചകള്‍ ക്രിസ്മസ് നമ്മുടെ മുമ്പിലൊരുക്കുമ്പോള് അതില്‍ മറഞ്ഞിരിക്കുന്ന ത്യാഗത്തിന്റെയും സ്വയാര്‍പ്പണത്തിന്റെയും സ്നേഹത്തിന്റേതുമായ കഥ അതു നമ്മോടു പങ്കുവയ്ക്കുന്നുണ്ട്” എന്ന് മദര്‍ ഗ്രേയ്സ് പെരുമ്പനാനി പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു.
ഫാ. ടോണി കാട്ടാംപള്ളില്‍, ഫാ. റോണി കളപ്പുരക്കല്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.
വിദേശത്തുള്ളവര്‍ക്ക്, നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്ക് ഈ പുസ്തകം സമ്മാനമായി നല്‍കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
‘ഹാപ്പി ക്രിസ്മസ്’ എന്ന പുസ്തകം വേണ്ടവര്‍ 9400072333, 9496078974, 9895751004 എന്നീ നമ്പരുകളിലോ gkadooparayil@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടുക. വില 130 രൂപ; ഇപ്പോള്‍ 100 രൂപയ്ക്ക് നല്കപ്പെടും.