ചെറിയ കുരിശിന്റെ വഴി

നോമ്പുകാലത്തെ ഏറ്റവും ശക്തമായ ഒരു പ്രാർത്ഥനയാണ് കുരിശിന്റെ വഴി. കാൽവരിയിലേക്കുള്ള ഈശോയുടെ കുരിശിന്റെ വഴി എന്നും ജപിക്കുകയാണങ്കിൽ ക്രൂശിതന്റെ മായാത്ത മുദ്ര നമ്മിൽ ആഴത്തിൽ പതിയും. പക്ഷേ വലിയ കുരിശിന്റെ വഴി ജപിക്കാൻ പലപ്പോഴും നമുക്കു സമയം ലഭിച്ചു എന്നു വരില്ല. പത്തു മിനിറ്റുകൊണ്ടു ചൊല്ലുവാൻ സാധിക്കുന്ന ഒരു കുരിശിന്റെ വഴിയാണിത്.

പ്രാരംഭ പ്രാർത്ഥന

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവമേ, ഭക്തിയോടും ശ്രദ്ധയോടും കൂടെ ഈ കുരിശിന്റെ വഴി ജപിക്കുവാൻ എനിക്കു കൃപ നൽകണമേ.

ഒന്നാം സ്ഥലം: ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:

പ്രാർത്ഥന: ഹൃദയ ശാന്തനും കുറ്റപ്പെടുത്താത്തവനുമായ ഓ ഈശോയെ ജീവിത പരീക്ഷകൾ ഉണ്ടാക്കുമ്പോൾ അവയെ സമർപ്പിക്കാൻ എന്നെ പഠിപ്പിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

രണ്ടാം സ്ഥലം: ഈശോ മിശിഹാ കുരിശു ചുമക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:

എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

പ്രാർത്ഥന: എന്റെ ഈശോയെ, നീ വഹിക്കുന്നു എന്റെ കുരിശാണല്ലോ ,എന്റെ പാപങ്ങൾ മൂലമാണല്ലോ നിന്നെ കുരിശിൽ തറച്ചതു എന്നോടു ക്ഷമിക്കണമേ

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

മൂന്നാം സ്ഥലം: ഈശോ മിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

പ്രാർത്ഥന: ഓ ഈശോയെ, കുരിശുമായി ആദ്യമായി നിലത്തു വീണതിന്റെ യോഗ്യതയാൽ മാരക പാപങ്ങളിൽ വീഴാതെ എന്നെ കാത്തു കൊള്ളേണമേ

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

നാലാം സ്ഥലം: ഈശോ വഴിയിൽ വച്ചു തന്റെ മാതാവിനെ കാണുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

പ്രാർത്ഥന: ഓ ഈശോയ, കുരിശിന്റെ വഴിയിലൂടെ നിന്നെ അനുഗമിക്കുന്നതിനു ഒരു മനുഷ്യബന്ധങ്ങളും എനിക്കു തടസ്സം വരുത്താതെ കാത്തുകൊള്ളണമേ.

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

അഞ്ചാം സ്ഥലം: ശിമയോൻ ഈശോയെ സഹായിക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

പ്രാർത്ഥന: ഈശോയെ ശിമയോൻ നിന്റെ കുരിശു വഹിച്ചതുപോലെ എന്റെ ജീവിത ക്ലേശങ്ങളാകുന്ന കുരിശുകളെ ക്ഷമയോടെ സഹിക്കാൻ കൃപ തരണമേ.

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

ആറാം സ്ഥലം: വെറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

പ്രാർത്ഥന: ഓ ഈശോയെ വെറോനിക്കായുടെ തുവാലയിൽ നിന്റെ തിരുമുഖം ചാർത്തിയതു പോലെ എന്റെ ഹൃദയത്തിലും നിന്റെ മുഖം പതിപ്പിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

ഏഴാം സ്ഥലം: ഈശോ മിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

പ്രാർത്ഥന: ഈശോയെ രണ്ടാമതു കുരിശുമായി നിലത്തു വീണ നിന്റെ കുരിശിന്റെ യോഗ്യതയാൽ പാപങ്ങൾ ആവർത്തിക്കാൻ എന്നെ അനുവദിക്കരുതേ.

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

എട്ടാം സ്ഥലം: ഈശോ മിശിഹാ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

പ്രാർത്ഥന: “നിന്റെ നിരവധിയായ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു കാരണം നീ എന്നെ അധികം സ്നേഹിച്ചു.” ഈശോയെ ആശ്വാസത്തിന്റെ ഈ വലിയ വാക്കുകൾ നിന്നിൽ നിന്നു കേൾക്കാൻ എനിക്കു ഇടവരുത്തണമേ.

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

ഒൻപതാം സ്ഥലം: ഈശോ മിശിഹാ മൂന്നാം പ്രാവശ്യം വീഴുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

പ്രാർത്ഥന: ഓ ഈശോയെ, ജീവിത ഭാരത്താൽ ഞാൻ തളർന്നു വീഴുമ്പോൾ നീ എന്റെ ബലവും കോട്ടയുമായിരിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

പത്താം സ്ഥലം: ദിവ്യരക്ഷകന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

പ്രാർത്ഥന: ഓ എന്റെ ഈശോയെ പാപം മൂലം നഷ്ടപ്പെട്ടു പോയ എന്റെ ആത്മാവിന്റെ നിഷ്കളങ്കമേലങ്കി എനിക്കു തിരിച്ചു നൽകേണമേ.

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

പതിനൊന്നാം സ്ഥലം: ഈശോമിശിഹാ കുരിശിൽ തറയ്ക്കപ്പെടുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

പ്രാർത്ഥന: ഈശോയെ നിന്നെ ദ്രോഹിച്ചവരോടു നീ ക്ഷമിച്ചതു പോലെ എന്നെ വേദനിപ്പിച്ചവരോടു ക്ഷമിക്കാനും പൊറുക്കുവാനും എന്നെ പഠിപ്പിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

പന്ത്രണ്ടാം സ്ഥലം: ഈശോ മിശിഹാ കുരിശിൻമേൽ തൂങ്ങിമരിക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

പ്രാർത്ഥന: എനിക്കു വേണ്ടി കുരിശിൽ മരിച്ച ഈശോയെ പാപം മൂലം എന്റെ ആത്മാവിനെ നഷ്ടപ്പെടുത്താൻ എനിക്കു ഇട നൽകല്ലേ.

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

പതിമൂന്നാം സ്ഥലം: ഈശോ മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

പ്രാർത്ഥന: പരിശുദ്ധ മറിയമേ, വ്യാകുലമാതാവേ എന്റെ പാപങ്ങളെ പ്രതി പൂർണ്ണ മനസ്താപം ഈശോയിൽ നിന്നു വാങ്ങിച്ചു തരണമേ.

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

പതിനാലാം സ്ഥലം: ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

പ്രാർത്ഥന: ഓ ഈശോയെ പരിശുദ്ധ കുർബാനയിലൂടെ നിന്നെ ഞാൻ എന്റെ ഹൃദയത്തിൽ സ്വീകരിക്കുമ്പോൾ, എന്റെ ശരീരത്തെ നിനക്കുള്ള ഉത്തമ വാസസ്ഥലമാക്കി മാറ്റേണമേ. ആമ്മേൻ.

കർത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

സമാപന പ്രാർത്ഥന: ഈശോയെ, പരിശുദ്ധ ദൈവ മാതാവേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്റെ ആത്മാവിനെ രക്ഷിക്കേണമേ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

നന്മ നിറഞ്ഞ മറിയമേ

മനസ്താപ പ്രകരണം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.