ദൈവദൂതുമായി മനുഷ്യരുടെ ഇടയിലേക്ക് എത്തുന്നവർ മാലാഖമാർ. ദൈവ സാന്നിധ്യത്തിന്റെ അടയാളങ്ങളായി നമ്മുടെ അരുകിൽ എത്തുന്നവർ മാലാഖമാർ. കാവലാളായി ജീവിത വഴികളിലേക്ക് എത്തുന്നവർ മാലാഖമാർ.
പക്ഷെ എന്ത് കൊണ്ടാണ് മാലാഖ എന്നത് ഇന്നും സാങ്കല്പികമായി മാത്രം നില കൊള്ളുന്നത്. മാലാഖ സങ്കൽപ്പങ്ങൾ പൂർത്തിയാക്കേണ്ട ഞാനും നീയും മാലാഖയായി പരിണമിക്കാത്തതുകൊണ്ടല്ലേ?
ഇനി മുതൽ മാലാഖയാകാം, ദൈവദൂതുമായി എത്തുന്ന, ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങളാകുന്ന, കാവലാളാകുന്ന മാലാഖാമാരാകാം.
ദൈവമേ , മറ്റുള്ളവരുടെ മാലാഖ സങ്കൽപ്പങ്ങൾ നിറം പകരുന്ന മാലാഖയായി എന്നെയും മാറ്റേണമേ.