ഒരു ക്രിസ്സ്മസ്സ് കാലം കൂടി ഒരുപാടോർമ്മകൾ, ഒരുപാടോർമ്മപെടുത്തലുകൾ വെളിച്ചമേകുമ്പോഴാണ് നക്ഷത്രങ്ങൾ വിളക്കുകളും, വഴികാട്ടികളുമാകുന്നത് സന്മനസ്സുണ്ടാകുമ്പോഴാണ് മംഗളവാർത്തകൾ കേൾക്കാനാവുകുക. മംഗള വാർത്തകൾ പറയുമ്പോഴും, മംഗള കർമ്മങ്ങൾ ചെയ്യുമ്പോഴുമാണ് മാലാഖയാകുന്നത്.
ആഘോഷങ്ങൾക്കപ്പുറമാരുമാറിയാത്ത ദുഖങ്ങളിലേക്കും, സങ്കടങ്ങളിലേക്കും കൺതുറക്കുമ്പോഴും രക്ഷയാകുമ്പോഴുമാണ് നീയും ക്രിസ്തുവാകുന്നത്. അപ്പോൾ നിന്റെ വഴികളിൽ എന്നും ക്രിസ്സ്മസ്സ് ആയിരിക്കും.
ക്രിസ്സ്മസ്സാകാൻ ഒരു ഓർമപെടുത്തലുമായി വീണ്ടും ക്രിസ്സ്മസ്സ്.
Inspiring message Ebiacha….