സീറോ മലബാര്‍ ദനഹാക്കാലം രണ്ടാം വെള്ളി ജനുവരി 17 മത്തായി 16: 13-19 വി. പത്രോസും വി. പൗലോസും

മഹാന്മാരായ രണ്ട് ശിഷ്യരുടെ – വിശുദ്ധരുടെ – ഓര്‍മയാണ് നമ്മള്‍ ഇന്ന് ആഘോഷിക്കുന്നത് – വി. പത്രോസും വി. പൗലോസും. ഒരാളുടെ പ്രസംഗം യഹൂദരോടായിരുന്നെങ്കില്‍ മറ്റേ ആളുടേത് വിജാതീയരോടായിരുന്നു. രണ്ടുപേരുടെയും വ്യക്തിത്വങ്ങള്‍ വ്യത്യസ്തമായിരുന്നു; സ്വഭാവരീതികള്‍ വിഭിന്നമായിരുന്നു, വിദ്യാഭ്യാസയോഗ്യത രണ്ട് തരമായിരുന്നു, പ്രഭാഷണശൈലി വ്യത്യസ്തമായിരുന്നു. വി. പൗലോസും വി. പത്രോസും തമ്മിലുള്ള ആശയചേര്‍ച്ചയില്ലായ്മയും നമ്മള്‍ വചനത്തില്‍ വായിക്കുന്നുണ്ട്. എങ്കിലും ക്രിസ്തുവില്‍ അവര്‍ ഒന്നായിരുന്നു.

നമ്മുടെ സ്വഭാവരീതികള്‍ എത്ര വ്യത്യസ്തമായിരുന്നാലും ബലവും ബലഹീനതയും നമുക്കുണ്ടെങ്കിലും നമ്മള്‍ അതെല്ലാം ദൈവരാജ്യപ്രഘോഷണത്തിന്, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ഉപയോഗിക്കുക എന്ന സന്ദേശം ഈ മഹാവിശുദ്ധര്‍ നമുക്ക് നല്‍കുന്നു.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.