![-pope-francis-ireland](https://i0.wp.com/www.lifeday.in/wp-content/uploads/2018/08/180825121733-14-pope-francis-ireland-0825-super-tease-e1535706431172.jpg?resize=600%2C338&ssl=1)
മാധ്യമ പ്രവർത്തകരിലുള്ള പാപ്പയുടെ വിശ്വാസം അദ്ദേഹത്തിന്റെ സ്ഥാനാരോഹണ കാലം തൊട്ട് തുടങ്ങിയതാണ്. പുതിയ വിവാദങ്ങള്‍ ഉടലെടുക്കുമ്പോഴും ആ വിശ്വാസം നഷ്ടപ്പെടുത്താതെ സൂക്ഷിക്കുകയാണ് പാപ്പാ. കഴിഞ്ഞ ബുധനാഴ്ചയാണ് പുതിയ വിമര്‍ശനത്തിനു ആധാരമായ സംഭവം നടന്നത്.
സെൻറ് പീറ്റർ സ്ക്വയറിൽ പതിവായി ആവര്‍ത്തിക്കപ്പെടുന്ന ചില ദൃശ്യങ്ങള്‍ ഉണ്ട്. പാപ്പ തന്റെ പ്രസംഗം നിർത്തുന്നു, അനുഗ്രഹങ്ങള്‍ ചൊരിയുന്നു. പിന്നെ “ബാക്കിയാമനോ” എന്ന് വിളിക്കപ്പെടുന്നവരെ അഭിവാദ്യം ചെയ്യുന്നു. തങ്ങളുടെ പ്രീയപ്പെട്ടവര്‍ക്ക് പാപ്പയുടെ അനുഗ്രഹം കിട്ടിയ സന്തോഷത്തില്‍ വിവിധ കൂട്ടം ആളുകള്‍ അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയും ഇതൊക്കെ തന്നെയാണ് സംഭവിച്ചത്. തങ്ങളുടെ ബിഷപ്പായ ബെന്വെന്യൂട്ടോ ഇറ്റാലോ കാസ്റ്റല്ലാനി പാപ്പയെ അഭിവാദ്യം ചെയ്യാനായി പോടിയത്തിന്റെ അടുത്തെത്തിയപ്പോള്‍ അവര്‍ അവരുടെ ആഹ്ലാദം പ്രകടിപ്പിച്ചു.
എന്നാല്‍ ചിലര്‍ ഇതിനു മറ്റൊരു വ്യാഖ്യാനം നല്കി. ഈ ആഹ്ലാദ പ്രകടനത്തിന് ഇടയില്‍ അവര്‍ ‘വിഗാനോ’ എന്ന പേര് കേട്ടൂ എന്ന് ചിലര്‍ വെളിപ്പെടുത്തി. അത് പ്രചരിപ്പിക്കുകയും ചെയ്തു. വിഗാനോ യു.എസിന്റെ മുന്‍പത്തെ അപ്പോസ്റ്റോലിക്ക് ന്യൂണ്‍ഷോയും ഫ്രാൻസിസ് മാർപാപ്പയെ വിമർശിച്ചു ലേഖനങ്ങള്‍ പുറത്തിറക്കിയ ഒരു എഴുത്തുകാരനും ആയിരുന്നു. ഇങ്ങനെയുള്ള തെറ്റിധാരണ സമൂഹമാധ്യമങ്ങളില്‍ കൂടി മുഖ്യധാര മാധ്യമങ്ങളിലേക്കും എത്തി. എന്നാല്‍ അത് സ്ഥാപിക്കാനായി പ്രചരിപ്പിച്ച ദൃശ്യത്തില്‍ അങ്ങനെ കാണുന്നില്ല താനും.
ഈ ഒരു കാരണം കൊണ്ട് മധ്യമ പ്രവര്‍ത്തകരെ വിമര്ശിക്കുവാന് പാപ്പാ തയ്യാറായില്ല. അദ്ദേഹം പറഞ്ഞു “സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരാൻ നിങ്ങൾക്ക് മതിയായ കഴിവുണ്ട്.” പാപ്പാ മാധ്യമ പ്രവര്‍ത്തകരില്‍ അര്‍പ്പിച്ച വിശ്വാസം അതിനു മാറ്റമൊന്നും ഉണ്ടാവുകയില്ല എന്ന് അദ്ദേഹം തന്റെ വാക്കുകളിലൂടെ വ്യക്തമാക്കി.