
ലാറ്റിന്‍ അമേരിക്ക പൊന്തിഫിക്കല്‍ കമ്മീഷന്
ലാറ്റിന്‍ അമേരിക്കയിലെ പൊന്തിഫിക്കല്‍ കമ്മീഷന്റെ സ്റ്റാഫ് മീറ്റിംഗ് നടക്കുന്ന മുറിയുടെ വാതില്ക്കല് അപ്രതീക്ഷിതമായി എത്തിയ സന്ദര്‍ശകനെ കണ്ട് കമ്മീഷന് അംഗങ്ങള്‍ ആദ്യം അമ്പരന്നു. ഫ്രാന്‍സീസ് മാര്‍പാപ്പ!
ജൂലൈ 13-ാം തീയതിയായിരുന്നു ഫ്രാന്‍സീസ് പാപ്പയുടെ ഈ അപ്രതീക്ഷിത സന്ദര്‍ശനം. വരാനിരിക്കുന്ന കോണ്ടിനെന്റല് ജൂബിലി ആഘോഷത്തിന്റെ ഏകോപനസമ്മേളനത്തിലായിരുന്നു കമ്മീഷന് സ്റ്റാഫ് അംഗങ്ങള്‍. കമ്മീഷന് അംഗങ്ങളിലൊരാള്‍ വാതില്ക്കല് സന്ദര്‍ശകനുണ്ടെന്ന് അറിഞ്ഞ് വാതില്ക്കലെത്തി. വാതില്‍ തുറന്നതും ഫ്രാന്‍സീസ് പാപ്പയെക്കണ്ട് അദ്ദേഹം ആശ്ചര്യപ്പെട്ടു. ”ഗുഡ്മോണിംഗ്, ഞാന്‍ അകത്തേക്ക് വന്നോട്ടെ?” ഇതായിരുന്നു പാപ്പയുടെ ആദ്യ ചോദ്യം. കുറച്ച് സമയം കമ്മീഷന് അംഗങ്ങള്‍ക്കൊപ്പം ചെലവഴിച്ച ഫ്രാന്‍സീസ് പാപ്പ അവര്‍ക്കൊപ്പം ചായ കഴിച്ചതിന് ശേഷമാണ് മടങ്ങിയത്. ഫ്രാന്‍സീസ് പാപ്പയുടെ ഓദ്യോഗിക സന്ദര്‍ശനത്തിനായി കാത്തിരിക്കുകയായിരുന്നു കമ്മീഷന് അംഗങ്ങള്‍. എന്നാല്‍ ഈ അപ്രതീക്ഷിത സന്ദര്‍ശനം തങ്ങളെ വളരെയധികം സന്തുഷ്ടരാക്കിയെന്ന് അവര്‍ അഭിപ്രായപ്പെട്ടു.