![Paramilitaries_surround_San_Sebastian_Basilica_in_Diriamba_Nicaragua_July_09_2018_Credit_Marvin_Recinos_AFP_Getty_Images_CNA](https://i0.wp.com/www.lifeday.in/wp-content/uploads/2018/07/Paramilitaries_surround_San_Sebastian_Basilica_in_Diriamba_Nicaragua_July_09_2018_Credit_Marvin_Recinos_AFP_Getty_Images_CNA-e1531296744351.jpg?resize=600%2C400&ssl=1)
ബസലിക്കയില്‍ അഭയം തേടിയ പ്രതിഷേധക്കാരുടെ കൂട്ടത്തെ മോചിപ്പിക്കാന്‍ പോയ ഒരു കൂട്ടം ബിഷപ്പുമാര്‍ക്ക് നേരെ ആക്രമണം ഉണ്ടായി. തിങ്കളാഴ്ചയാണ് ആക്രമണം അരങ്ങേറിയത്.
ഗവണ്മെന്റ് അനുകൂല സംഘടനകള്‍, രക്ഷകരായി എത്തിയ മെത്രാന്മാരെ കൊലപാതകികള്‍ എന്നും കള്ളന്മാര് എന്നും വിളിച്ച് ആക്രമിക്കുകയായിരുന്നു. മാനഗുവുവയിലെ കര്‍ദ്ദിനാള്‍ ലിയോപോള്‍ഡോ ജോസ് ബ്രെനെസ് സോളോര്സനോ, അസിസ്റ്റന്റ് ബിഷപ്പ് സില്‍വിയോ ജോസ് ബീസ് ഒര്‍ടെഗ, ആര്‍ച്ച് ബിഷപ്പ് വാല്‍ഡെമര്‍ സോമര്റ്റാഗ്, നിക്കാരാഗ്വയിലെ അപ്പോസ്തലിക സ്ഥാനപതി, എന്നിവരെയാണ് സാന്‍ സബാസ്റ്റ്യന്‍ ബസലിക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ആക്രമിച്ചത്.
പ്രസിഡന്റ് ഡാനിയല്‍ ഓര്‍ട്ടെഗയുടെ രാജി ആവശ്യപ്പെട്ട പ്രതിഷേധങ്ങള്‍ കനത്തതോടു കൂടി, നിക്കരാഗ്വയില്‍, അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഡാനിയല്‍ ഓര്‍ട്ടെഗയുടെ സാമൂഹ്യ സുരക്ഷ, പെന്ഷന് പരിഷ്കരണം എന്നീ പ്രഖ്യാപനങ്ങള്‍ക്ക് ശേഷമാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഏപ്രില്‍ 18 ന് ആരംഭിച്ച പ്രതിഷേധം, ആദ്യഘട്ടത്തില്‍ നാല്‍പ്പതിലധികം പ്രതിഷേധക്കാരുടെ ജീവനെടുത്തു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 300 ല്‍ അധികം ആളുകളാണ് രാജ്യത്ത് കൊല്ലപ്പെട്ടിരിക്കുന്നത്.