കുടിയേറ്റക്കാര്‍ക്ക് പിന്തുണയുമായി സഭ

മെക്‌സിക്കോയുടെ അതിര്‍ത്തിയിലുള്ള മാതാപിതാക്കളില്‍ നിന്നും വേര്‍പിരിക്കപ്പെട്ട 5 വയസില്‍ താഴെയുള്ള കുട്ടികളെ പുനരധിവസിപ്പിക്കാന്‍ അധികാരികള്‍ നല്‍കിയ അവസാന ദിവസം ആയിരുന്നു ജൂലൈ 10.

84 കുട്ടികളില്‍ 54 പേരെ മാത്രമാണ് മാതാപിതാക്കളോടൊപ്പം  കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. കുട്ടികളുടെ മാതാപിതാക്കള്‍ ഒന്‍പത് പേരെ ഇതിനകം നാടുകടത്തിയിട്ടുണ്ട്. ഒന്‍പത് പേരെ തടവില്‍ നിന്ന് മോചിപ്പിച്ചു. കൂടാതെ 12 പേര്‍ ഇപ്പോഴും ക്രിമിനല്‍ കസ്റ്റഡിയിലാണ്.

പ്രദേശത്ത് കുടിയേറ്റക്കാരായ കുടുംബങ്ങള്‍ക്ക് ഈ മേഖലയില്‍ കഴിയുന്നത്ര മികച്ചതും മനുഷ്യസ്‌നേഹപരവുമായ രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന്  ഉറപ്പുവരുത്തണം എന്നതാണ്   പ്രാഥമിക കര്‍ത്തവ്യം. കാരണം, അത് സഭയുടെ പ്രവര്‍ത്തനമാണ്. നമ്മുടെ അടുത്തെത്തുന്ന ജനങ്ങളുടെ അന്തസ്സിനെ ബഹുമാനിക്കുക എന്നതാണ്. ടെക്‌സസിലെ ബ്രൗണ്‍സ് വില്ലിന്റെ അതിരൂപത ബിഷപ്പായ ഡാനിയല്‍ ഫ്‌ലോറസ് പറഞ്ഞു.

മുഴുവന്‍ കുടിയേറ്റ വ്യവസ്ഥയും സമഗ്രമായ ഒരു പരിഷ്‌ക്കരണത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഇപ്പോഴുള്ളത് മനുഷ്യാവസ്ഥയ്ക്ക് യോഗ്യമായതല്ല എന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.