നിയോഗം: ലോകം മുഴുവന്റെയും,നമ്മുടെയും പാപപരിഹാരത്തിനായി
1സ്വര്‍ഗ്ഗ. 1നന്മ. 1വിശ്വാസപ്രമാണം.
വലിയമണികളില്‍: നിത്യ പിതാവേ എന്റെയും ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സല സുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോ മിശിഹായുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും അങ്ങേക്കു ഞാന്‍ കാഴ്ചവയ്ക്കുന്നു.
ചെറിയ മണികളില്‍; ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
പിതാവേ ഞങ്ങളുടേയും ലോകം മുഴുവന്റെയും മേലും കരുണയായിരിക്കണമേ.
10 പ്രാവശ്യം
ഓരോ ദശകങ്ങളും കഴിന്ന്: പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ ,പരിശുദ്ധനായ അമര്‍ത്യനെ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേല്‍ കരുണയായിരിക്കണമേ. 3 പ്രാവശ്യം
ജപമാലയുടെ അവസാനം: കര്‍ത്താവായ ദൈവമേ ഞങ്ങളെ രക്ഷിക്കണമേ.അങ്ങേ മക്കളോട് കരുണ കാണിക്കണമേ. ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും മിത്രങ്ങളും ശത്രുക്കളും പൂര്‍വ്വികരും വഴി വന്നു പോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ. ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ കടങ്ങള്‍ ഇളച്ചുതരണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ. 3 പ്രാവശ്യം
സങ്കടങ്ങളില് ആശ്വാസം നല്കുകയും ചെയണമേ. ഞങ്ങളില് ആരെങ്കിലും/ അങ്ങയെ ഉപദ്രവിക്കാനിടയായാല്/ ഞങ്ങളോടു ക്ഷമിക്കണമേ.