![the-examiner](https://i0.wp.com/www.lifeday.in/wp-content/uploads/2018/07/b8abd18a1cc7a38f783f2a4704573ee1-e1531297640233.jpg?resize=600%2C408&ssl=1)
കത്തോലിക്കാ സമുദായത്തില്‍പ്പെട്ട വ്യക്തികളുടെ കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍, കത്തോലിക്കാ മാധ്യമങ്ങള്‍ക്ക് വലിയ ഒരു ദൗത്യം നിറവേറ്റാന്‍ ഉണ്ടെന്നു ഫാ. അന്തോണി പറഞ്ഞു. കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകനും വൈദികനായ ഫാ. അന്തോണി ചരംഗട്, ബോംബെ അതിരൂപതയിലെ വാരാന്ത്യ – പത്രമായ ദി എക്സാമിനറിന്റെ എഡിറ്റര്‍ ആണ്.
1850 – ല്‍ ആരംഭിച്ച ‘ബോംബെ ഡയോസിയന്‍ ബുള്ളെറ്റിന്’ എന്ന പ്രസിദ്ധീകരണത്തിന്റെ 25 -ാം വാര്‍ഷിക ആഘോഷത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 3.25% മാത്രം ക്രൈസ്തവര്‍ ഉള്ള മുംബൈയിലാണ് ഈ പത്രം ലഭിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളില്‍ ക്രൈസ്തവ ശബ്ദം അടക്കം പറച്ചിലായി മാത്രം ഒതുങ്ങാതെ ഉയര്‍ന്നു കേള്‍ക്കണമെന്നും അദേഹം കൂട്ടി ചേര്‍ത്തു.
സാധാരണക്കാരായ കത്തോലിക്കരുടെ അസാധാരണ കഥകളും, പ്രചോദനാത്മക ജീവിതങ്ങളുടെ വിവരണങ്ങളുമൊക്കെയാണ് ‘ദി എക്സാമിനര്‍’ – ന്റെ ഉള്ളടക്കം.