കോമണ്‍വെല്‍ത്ത് ഓഫ് ഓസ്ട്രേലിയന്‍ ഗവര്‍ണര്‍ ജനറലായ ജനറല്‍ സര് പീറ്റര്‍ കോസ്ഗ്രോവ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പീറ്റോ പരോലിനും . വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഫോര്‍ റിലേഷന്‍ ആര്‍ച്ചുബിഷപ്പ് പോള്‍ ഗല്ലാഗറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഉഭയകക്ഷി ചര്‍ച്ചയില്‍, ആഗോള തലത്തിലും പ്രാദേശിക തലത്തിലുമുള്ള കുടിയേറ്റ വിഷയങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവ ചര്‍ച്ച ചെയ്തുവെന്ന് വത്തിക്കാന്‍ സമ്മേളനത്തിനു ശേഷം അദ്ദേഹം പറഞ്ഞു.
‘ഓസ്ട്രേലിയന്‍ സമൂഹത്തിലെ സഭയുടെ പങ്കും, പ്രായപൂര്‍ത്തിയാകാത്തവരുടെയും രക്ഷകര്‍ത്താക്കളുടെയും സംരക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചയും ഈ വിഷയത്തില്‍ സഭയിലെ എല്ലാ അംഗങ്ങളുടെയും അര്‍പ്പണബോധത്തെ പുനര്‍വിചിന്തനം ചെയ്തു.’
ഇരുരാജ്യങ്ങളും ഓസ്ട്രേലിയയുടെ ‘സാമൂഹ്യ സാഹചര്യം’ അവലോകനം ചെയ്യുകയും ‘പസഫിക്, ഏഷ്യന്‍ മേഖലകളിലെ സമാധാനവും സുസ്ഥിരതയും എന്ന ചോദ്യവും’ അവലോകനം ചെയ്യുകയും ചെയ്തു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.