പ്രളയദുരന്തത്തിൽ അകപ്പെട്ട് രണ്ടു ദിവസത്തിലധികം വെള്ളം കെട്ടി നിൽക്കുകയും മണ്ണിടിച്ചിലും മറ്റുകാര്യങ്ങളും കാരണം വീട് വാസയോഗ്യമല്ലാതെ ആവുകയും ചെയ്ത ആളുകൾക്ക് 16/8/18 തീയതിയിലെ സർക്കാർ ഉത്തരവുപ്രകാരം നൽകുമെന്ന് അറിയിച്ചിരുന്ന 10, 000 രൂപയുടെ ഒറ്റത്തവണ ദുരിതാശ്വാസം നൽകുന്നതിനുള്ള കണക്കെടുപ്പ് എറണാകുളത്ത് ഇന്ന് ആരംഭിക്കും.
BLO (ബൂത്ത് ലെവൽ ഓഫീസർ) ഉം വാർഡ് മെമ്പറും ചേർന്ന് കരട് പട്ടിക തയ്യാറാക്കും. വില്ലേജ് ഓഫീസർ മേലൊപ്പിട്ട് BDO (ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ) ഡാറ്റാ എൻട്രി നടത്തി, പട്ടിക തയ്യാറാക്കിയശേഷം തഹസീൽദാർക്ക് സമർപ്പിക്കും. തുടർന്ന് തുക ബാങ്ക് അക്കൗണ്ട് വഴി നൽകും.
ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന പ്രൊഫോർമ പ്രകാരം നൽകേണ്ടത്:
പേര്, മൊബൈൽ നമ്പർ, വിലാസം, വീട്ടുനമ്പർ, അക്കൗണ്ട് നമ്പർ, ബാങ്കിൻറെ പേര്, ബ്രാഞ്ച് എൻറെ പേര്, ഐഎഫ്സി കോഡ്, വില്ലേജ്, വാർഡ് നമ്പർ, തദ്ദേശസ്ഥാപനം, ആധാർ നമ്പർ. ഇവ കണക്കെടുപ്പിന് വരുന്നവർക്ക് നൽകണം. ബാങ്ക് അക്കൗണ്ട് നമ്പറും ആധാർ നമ്പറും നഷ്ടപ്പെട്ടു പോയതുകൊണ്ട് പറഞ്ഞുകൊടുക്കാൻ അറിവില്ലെങ്കിൽ അറിയാവുന്ന വിവരങ്ങൾ നൽകുക.
(വിവരങ്ങൾക്ക് കടപ്പാട് കൊച്ചി തഹസിൽദാർ അംബ്രോസ്)
അഡ്വക്കേറ്റ് ഷെറി